TERMS & CONDITION
നിബന്ധനകളും വ്യവസ്ഥകളും
7. വളരെ വിലപിടിപ്പുള്ളതോ വൈകാരിക മൂല്യമുള്ളതോ ആയ വസ്ത്രങ്ങളാണെങ്കിൽ, പ്രോസസ്സ് ചെയ്യുന്നതിന് മുൻപായി തന്നെ അതിന്റെ മൂല്യം Lavéroയെ അറിയിക്കേണ്ടതാണ്. ഇതിനായി പ്രത്യേക ഹാൻഡ്‌ലിംഗ് ഫീസ് ഈടാക്കാവുന്നതാണ്.
8. വസ്ത്രങ്ങൾ ബാഗുകള്‍ എന്നിവ നൽകുന്നതിന് മുൻപ് ദയവായി എല്ലാ പോക്കറ്റുകളും പരിശോധിക്കുക. വസ്ത്രങ്ങൾക്കുള്ളിൽ മറന്നുവെക്കുന്ന വ്യക്തിഗത സാധനങ്ങൾ (ഉദാഹരണത്തിന്: പണം, ആഭരണങ്ങൾ, ഇലക്ട്രോണിക്സ് സാധനങ്ങൾ, പേനകൾ) നഷ്ടപ്പെടുകയോ കേടുപാടുകൾ വരികയോ ചെയ്താൽ Lavéro ഉത്തരവാദിയല്ല. പോക്കറ്റുകളിൽ മറന്നുവെക്കുന്ന സാധനങ്ങൾ കാരണം (പേനയിലെ മഷി പടരുകയോ, നിറം ഇളകുന്ന വസ്തുക്കൾ) മറ്റ് വസ്ത്രങ്ങൾക്ക് സംഭവിക്കുന്ന കേടുപാടുകളുടെ പൂർണ്ണ ഉത്തരവാദിത്തം ഉപഭോക്താവിനായിരിക്കും.
10. വസ്ത്രങ്ങൾ റെഡിയായിക്കഴിഞ്ഞാൽ 30 ദിവസത്തിനുള്ളിൽ വന്ന് കൈപ്പറ്റേണ്ടതാണ്. 60 ദിവസത്തിന് ശേഷവും കൈപ്പറ്റാത്ത വസ്ത്രങ്ങൾ ഉപേക്ഷിക്കപ്പെട്ടതായി കണക്കാക്കുകയും, പ്രോസസ്സിംഗ് ചിലവുകൾ ഈടാക്കുന്നതിനായി മറ്റൊരറിയിപ്പില്ലാതെ വില്‍ക്കുകയോ ജീവകാരുണ്യ സ്ഥാപനങ്ങൾക്ക് സംഭാവന ചെയ്യുകയോ അല്ലെങ്കിൽ ഒഴിവാക്കുകയോ ചെയ്യുന്നതാണ്.
11. തൂക്കത്തിന്റെ അടിസ്ഥാനത്തിൽ ബിൽ ചെയ്യുന്ന 'വാഷ് & ഫോൾഡ്' (Wash & Fold) സർവീസുകളിൽ വസ്ത്രങ്ങൾ തരംതിരിക്കുകയോ എണ്ണുകയോ ചെയ്യാറില്ല. അതിനാൽ ഇത്തരം ബൾക്ക് വാഷ് ആൻഡ് ഫോൾഡ് ഓർഡറുകളിൽ ഏതെങ്കിലും വസ്ത്രങ്ങൾ നഷ്ടപ്പെട്ടതായി പരാതിപ്പെട്ടാൽ അതിന് Lavéro ഉത്തരവാദികളായിരിക്കില്ല.
12. വസ്ത്രങ്ങൾ നഷ്ടപ്പെടുകയോ കേടുപാടുകൾ സംഭവിക്കുകയോ ചെയ്തിട്ടുണ്ടെങ്കിൽ, ഡെലിവറി ലഭിച്ച് 48 മണിക്കൂറിനുള്ളിൽ ആ വിവരം Lavéro യെ അറിയിക്കേണ്ടതാണ്.
നിങ്ങളുടെ വസ്ത്രങ്ങളും സാമഗ്രികളും സര്‍വ്വീസിനായി Lavéro യില്‍ ഏൽപ്പിക്കുമ്പോൾ, നിങ്ങൾ താഴെ പറയുന്ന നിബന്ധനകളും വ്യവസ്ഥകളും അംഗീകരിക്കുന്നു:
1. സമയപരിമിതി ഉള്ളതിനാൽ, വസ്ത്രങ്ങളിൽ/സാമഗ്രികളില്‍ നിർമ്മാതാക്കൾ നൽകിയിട്ടുള്ള പ്രത്യേക പരിചരണ നിര്‍ദ്ദേശങ്ങള്‍ (Washing Care & Manufacturer Instructions) Lavéro പ്രത്യേകം പരിശോധിക്കുന്നതല്ല.
2. എല്ലാ വസ്ത്രങ്ങളും സാമഗ്രികളും അതീവ ശ്രദ്ധയോടെയാണ് Lavéro കൈകാര്യം ചെയ്യുന്നത്. എങ്കിലും, അവയുടെ പഴക്കം മൂലമോ നിർമ്മാണ വൈകല്യങ്ങൾ മൂലമോ നിറം മങ്ങുകയോ നിറം ഇളകിപ്പിടിക്കുകയോ (Colour Bleeding) ചുരുങ്ങിപ്പോവുകയോ കീറിപ്പോകുകയോ ചെയ്യാനുള്ള സാധ്യതയുണ്ട്. എല്ലാ വസ്തുക്കളും ഉടമസ്ഥന്റെ സ്വന്തം ഉത്തരവാദിത്തത്തിൽ (OWNER'S RISK) മാത്രമാണ് സര്‍വ്വീസിനായി സ്വീകരിക്കുന്നത്.
3. വസ്ത്രങ്ങൾ/സാമഗ്രികള്‍ ഏൽപ്പിക്കുമ്പോൾ തന്നെ അവ കൈകാര്യം ചെയ്യേണ്ടതുമായി ബന്ധപ്പെട്ട് എന്തെങ്കിലും പ്രത്യേക ആവശ്യങ്ങൾ (Special Requests) ഉണ്ടെങ്കിൽ Lavéro യുടെ ജീവനക്കാരെ അറിയിക്കുക.
4. സര്‍വ്വീസിനായി ലഭിക്കുന്ന വസ്തുക്കൾ Lavéro പരിശോധിക്കാറുണ്ടെങ്കിലും, അവയിൽ മുൻപേ തന്നെയുള്ള കറകള്‍, കേടുപാടുകള്‍, തുന്നൽ വിട്ടുപോകൽ, നൂൽ ഇഴഞ്ഞുപോകൽ, ബട്ടണുകൾ ഇല്ലാതിരിക്കുക, തുണിയുടെ ബലക്കുറവ് എന്നിവയ്ക്ക് Lavéro ഉത്തരവാദികളല്ല.
5. വസ്ത്രങ്ങളിലെ കറകൾ മാറ്റാൻ Lavéro പരമാവധി ശ്രമിക്കാറുണ്ട്; എങ്കിലും കറ പൂർണ്ണമായി മാറുമെന്ന് യാതൊരു ഉറപ്പും നൽകുന്നില്ല. ചില കറകൾ സ്ഥിരമുള്ളതായിരിക്കും, അവ മാറ്റാൻ ശ്രമിക്കുന്നത് തുണിക്ക് കേടുപാടുകൾ വരുത്താൻ കാരണമായേക്കാം.
6. Lavéro യില്‍നിന്നുണ്ടാകുന്ന വീഴ്ച മൂലം വസ്ത്രങ്ങൾ/സാമഗ്രികള്‍ നഷ്ടപ്പെടുകയോ കേടുപാടുകൾ സംഭവിക്കുകയോ ചെയ്യുന്ന അപൂർവ്വ സാഹചര്യങ്ങളിൽ, Lavéro യുടെ പരമാവധി ബാധ്യത എന്നത് ആ പ്രത്യേക വസ്തു സര്‍വ്വീസ് ചെയ്യുന്നതിനുള്ള നിരക്കിന്റെ 3 മടങ്ങ് മാത്രമായിരിക്കും (ഒരു ഓർഡറിന് പരമാവധി ₹.1500 വരെ മാത്രം).
